പെണ്‍വാണിഭ സംഘങ്ങള്‍ സ്ത്രീകളെയെത്തിക്കുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന്


കോഴിക്കോട്: പെണ്‍വാണിഭ സംഘങ്ങള്‍ സ്ത്രീകളെയെത്തിക്കുന്നത് ഇതര സംസ്ഥാനങ്ങളില്‍നിന്ന്. തമിഴ്‌നാട്, കര്‍ണാടക, അസം, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്ന് സ്ത്രീകളെ എത്തിക്കുന്നതിനായി പ്രത്യേക ഏജന്റുമാരും പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ഇതര സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയിലുള്ളവരെ നേരിട്ട് സമീപിച്ച് വീട്ടുജോലിയുള്‍പ്പെടെ വാഗ്ദാ നം ചെയ്താണ് ഏജന്റുമാര്‍ കേരളത്തിലെത്തിക്കുന്നത്. ജില്ലയില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാനക്കാരായ ചിലരുടെ ഒത്താശയും ഇതിനുണ്ട്.

Read also: കോവൂരിലെ ഫ്ലാറ്റ് കേന്ദീകരിച്ച് പെണ്‍വാണിഭം; മൂന്നു പേര്‍ പിടിയില്‍

ചൊവ്വാഴ്ച കോവൂരിലെ ഫ്‌ലാറ്റില്‍നിന്ന് പിടിയിലായ പെണ്‍വാണിഭ സംഘത്തില്‍നിന്ന് പൊലീസ് രക്ഷപ്പെ ടുത്തിയ സ്ത്രീകളിലൊരാള്‍ തമിഴ്‌നാട് സ്വദേശിയും മറ്റൊരാള്‍ നേപ്പാള്‍ സ്വദേശിനിയുമാണ്. തമിഴ്‌നാട്ടു കാരിയെ ജോലി ഏര്‍പ്പാടാക്കി നല്‍കാമെന്നുപറഞ്ഞാണ് കോഴിക്കോട്ടെത്തിച്ചത്. നേപ്പാള്‍ സ്വദേശി എങ്ങനെ ഇവരുടെ കെണിയില്‍പെട്ടുവെന്ന കാര്യം വ്യക്തമല്ല. ബ്യൂട്ടിപാര്‍ലര്‍ ഹോട്ടല്‍ എന്നിവിടങ്ങളില്‍ ജോലി തേടിയെത്തിയ യുവതിയെ വാണിഭസംഘം സൗജന്യ താമസസൗകര്യമടക്കം വാഗ്ദാനം ചെയ്ത് ഒപ്പംകൂട്ടുകയായിരുന്നുവെന്നാണ് സൂചന. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

