Naattuvaartha

News Portal Breaking News kerala, kozhikkode,

മര്‍കസ് നോളജ് സിറ്റിയിലേക്ക് കൂടുതല്‍ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ആരംഭിച്ചു

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലേക്ക് കൂടുതല്‍ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ആരംഭിച്ചു. പെരിന്തല്‍മണ്ണ, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഓരോ സര്‍വീസുകള്‍ ആരംഭിച്ചത്. പെരിന്തല്‍മണ്ണയില്‍ നിന്ന് മഞ്ചേരി, അരീക്കോട്, മുക്കം, ഓമശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി വഴി നോളജ് സിറ്റിയിലെത്തുന്ന ബസ്സ് ഇതേ റൂട്ടില്‍ തിരിച്ചും സര്‍വീസ് നടത്തും.

പയ്യന്നൂരില്‍ നിന്നും തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി, വടകര, കൊയിലാണ്ടി, താമരശ്ശേരി വഴി നോളജ് സിറ്റിയിലേക്കും തിരിച്ചും ഒരോ സര്‍വീസ് നടത്തും.

Read Also ശമ്പളം ഗഡുക്കളായി നല്‍കാനുള്ള കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനത്തിലെ പ്രതിഷേധം ഗതാഗത മന്ത്രിയെ നേരിട്ടറിയിച്ച് സിഐടിയു
പെരിന്തല്‍മണ്ണയില്‍ നിന്നും രാവിലെ 6.30 ന് പുറപ്പെട്ട് 9.10 ന് നോളജ് സിറ്റി എത്തും. രാവിലെ 10.45 ന് തിരിച്ച് 12.01 ന് അരീക്കോട് നിര്‍ത്തും. ശേഷം 12.30 ന് അരീക്കോട് നിന്നും പുറപ്പെട്ട് 1.45 ന് നോളജ് സിറ്റിയിലെത്തും. പിന്നീട് 2.15 നോളജ് സിറ്റിയില്‍ നിന്നും പുറപ്പെട്ട് 4.55 ന് പെരിന്തല്‍മണ്ണ എത്തും. പയ്യന്നൂരില്‍ നിന്നും രാവിലെ 6.45 ന് പുറപ്പെട്ട് 11.30 ന് നോളജ് സിറ്റിയില്‍ എത്തും. ഉച്ചക്ക് 2.30 ന് തിരിച്ച് പുറപ്പെട്ട് വൈകീട്ട് 7.15 ന് പയ്യന്നൂര്‍ എത്തും. കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകളുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. ചടങ്ങില്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, കരീം ഹാജി, നേമം സിദ്ധീഖ് സഖാഫി,സൈഫുദ്ധീന്‍ ഹാജി, യൂസുഫ് ഹൈദര്‍ പന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!