Naattuvaartha

News Portal Breaking News kerala, kozhikkode,

മുതലയെ പിടികൂടാന്‍ വൃദ്ധന്‍ ശ്രമിക്കുന്നു; പിന്നീട് സംഭവിച്ചത് ഇതാണ്; വീഡിയോ കാണാം

ശാന്തനായി കിടക്കുന്ന മുതലയെ പ്രകോപിപ്പിച്ച് പിടികൂടാന്‍ ശ്രമിക്കുന്ന ഒരു വൃദ്ധന്റെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. രോഷാകുലനായ മുതല ഇയാളുടെ കയ്യില്‍ കടിമുറുക്കുന്നതും പിന്നീട് തന്റെ ജീവന്‍ രക്ഷിക്കാനായി മുതലയുമായി ഇയാള്‍ നടത്തുന്ന പോരാട്ടങ്ങളും ആണ് വീഡിയോയില്‍. വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ കണ്ടവരില്‍ നിന്നും ഉണ്ടാകുന്നത്.

Read also:മുൻ എംഎൽഎ ടി.വി ചന്ദ്രമോഹൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു

ഒരു ചാലില്‍ ശാന്തനായി കിടക്കുന്ന മുതലയാണ് ആദ്യ ദൃശ്യങ്ങളില്‍ കാണുന്നത്. ഇതിനെ സമീപത്തായി കുറച്ച് ആളുകള്‍ നില്‍ക്കുന്നതും കാണാം. എങ്കിലും മുതല ശാന്തനായി കിടക്കുന്നതായാണ് വീഡിയോയില്‍ ഉള്ളത്. ഈ സമയത്താണ് സമീപത്തുണ്ടായിരുന്ന ആളുകളുടെ കൂട്ടത്തില്‍ നിന്നും വൃദ്ധനായ ഒരാള്‍ മുന്‍പോട്ട് വന്ന് തന്റെ കയ്യില്‍ ഉണ്ടായിരുന്ന ഒരു നീളമുള്ള തുണി മുതലയുടെ തലയിലേക്ക് ഇടുന്നത്. അപ്പോഴും മുതലയുടെ ഭാഗത്തുനിന്നും പ്രത്യേകിച്ച് പ്രതികരണങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ല. അപ്പോള്‍ തന്റെ ജീവനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാതെ ആ മനുഷ്യന്‍ മുതല കിടക്കുന്ന ചാലിലേക്ക് ഇറങ്ങി അതിനെ പിന്നില്‍ നിന്നും കഴുത്തില്‍ പിടിച്ച് എടുക്കാന്‍ ശ്രമിക്കുന്നു.

Read also: ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത്ത് വിവാഹിതയായി; വീഡിയോ

ഏതായാലും അതുവരെ ശാന്തനായി കിടന്ന മുതല പെട്ടെന്ന് തലയുയര്‍ത്തി തിരിഞ്ഞ് തന്നെ പിടികൂടാനായി എത്തിയ കൈകളില്‍ കടിമുറുക്കുന്നു. മുതലയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ നിലത്ത് വീണുപോയ അയാള്‍ ഒരുവിധത്തില്‍ തന്റെ കൈ മുതലയുടെ വായില്‍ നിന്നും വിടുവിച്ചെടുത്ത് രക്ഷപ്പെടുന്നു. ഒരുപക്ഷേ ഒരല്പ സമയം കൂടി രക്ഷപെടാന്‍ വൈകിയിരുന്നെങ്കില്‍ തീര്‍ച്ചയായും മുതല അയാളെ കൊലപ്പെടുത്തിയേനെ. ഇത്തരത്തിലുള്ള മണ്ടന്‍ പ്രവൃത്തികള്‍ ചെയ്ത് സ്വന്തം ജീവന്‍ അപകടത്തില്‍ ആക്കാന്‍ ശ്രമിക്കുന്നത് എന്തിനാണ് എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!