Naattuvaartha

News Portal Breaking News kerala, kozhikkode,

പേട്ടയില്‍ സ്ത്രീയെ ആക്രമിച്ച സംഭവം; കൃത്യ നിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയ 2 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പേട്ടയില്‍ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ജയരാജ്, രഞ്ജിത്ത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൃത്യ നിര്‍വഹണത്തില്‍ വീഴ്ച്ച സംഭവിച്ചന്നെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

പേട്ടയില്‍ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പേട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആക്രമിച്ച വിവരം വിളിച്ചു പറഞ്ഞിട്ടും അന്വേഷണം നടത്തുകയോ കേസെടുക്കുകയോ ചെയ്തില്ലെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. പരാതിയില്‍ തിങ്കളാഴ്ച്ച തന്നെ നപടിയുണ്ടാകുമെന്ന് ഡിസിപി അറിയിച്ചിരുന്നു.

Read Also: പുതുപ്പാടി കുടുംബശ്രീ സിഡിഎസ് വാര്‍ഷികം ആരവം 2023 സമാപിച്ചു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!