Naattuvaartha

News Portal Breaking News kerala, kozhikkode,

കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് സിഡിഎസ് കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു. ലിന്റോ ജോസഫ് എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് അധ്യക്ഷനായിരുന്ന പരിപാടിയില്‍ സബ് ഇന്‍സ്പെക്ടര്‍ രമ്യ ഇ.കെ. മുഖ്യതിഥിയായി. മുന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റെജി ജോണ്‍, മുതിര്‍ന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

പരിപാടിയോടനുബന്ധിച്ച് ഘോഷയാത്രയും സംഘടിപ്പിച്ചു. മെഗാ തിരുവാതിരയും, വിവിധ കലാപരിപാടികളും അരങ്ങേറി. പഞ്ചായത്ത് വൈസ്. പ്രസിഡന്റ് മേരി തങ്കച്ചന്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസ് തോമസ്, റോസ്ലി ജോസ്, വി.എസ് രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോബി ഷിബു, എല്‍സമ്മ ജോര്‍ജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയന്‍, ബാബു മൂട്ടോളി, ജോണി വാളിപ്ലക്കല്‍, മോളി തോമസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി ബിജേഷ്, പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍, അസി. സെക്രട്ടറി അജിത് പി.എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീജമോള്‍ സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ സോളി ജോസഫ് നന്ദിയും പറഞ്ഞു.

Read Also: ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!