ഗുജറാത്തിലെ വല്‍സാദിലുള്ള ഫാക്ടറിയില്‍ വന്‍ തീപിടിത്തം


ഗുജറാത്ത്: വല്‍സാദിലുള്ള പാക്കേജിംഗ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. വ്യാഴാഴ്ചയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. ബറൂച്ച് ജിഐഡിസിയിലെ ഒരു പാക്കേജിംഗ് കമ്പനിയില്‍ ബുധനാഴ്ച്ച തീപിടിത്തമുണ്ടായതിനു തൊട്ടുപിന്നാലെയാണിത്. കഴിഞ്ഞയാഴ്ച്ച വല്‍സാദ് ജില്ലയിലെ വാപി മേഖലയിലുള്ള ജിഐഡിസിയിലെ ഒരു കെമിക്കല്‍ കമ്പനിയില്‍ തീപിടിത്തമുണ്ടായിരുന്നു.


