NAATTUVAARTHA

NEWS PORTAL

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ച് പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ച് പേര്‍ക്കെതിരെ കേസ്. മെഡിക്കല്‍ കോളജില്‍ പീഡനത്തിനിരയായ അതിജീവിതയെ സ്വാധീനിച്ച് മൊഴി തിരുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാരായ അഞ്ച് സ്ത്രീകള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

സാക്ഷിയെ സ്വാധീനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു നഴ്സിംഗ് അസിസ്റ്റന്റ്, ഒരു ഗ്രേഡ് 2 അറ്റന്‍ഡര്‍, മൂന്ന് ഗ്രേഡ് 1 അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കേസില്‍ ആശുപത്രിയുടെ ഭാഗത്തു നിന്നുള്ള വകുപ്പുതല നടപടിക്ക് ശേഷം ഇവര്‍ക്കെതിരെ അറസ്റ്റ് ഉണ്ടാകും.

പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ്  പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

Read Also: ഡേറ്റിംഗ് ആപ്പില്‍ നിന്ന് പരിചയപ്പെട്ടവരില്‍ നിന്ന് 1.8 മില്ല്യണ്‍ രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!