Naattuvaartha

News Portal Breaking News kerala, kozhikkode,

മൂന്നരവയസ്സുകാരനെ അങ്കണവാടി ആയ ക്രൂരമായി അടിക്കുകയും നൂള്ളുകയും ചെയ്തതായി പരാതി

തിരുവനന്തപുരം: പാറശ്ശാല കാരോട് ചാരോട്ടുകോണം വാര്‍ഡിലെ അങ്കണവാടിയിലെത്തിയ ഹൃദ്രോഗി കൂടിയായ മൂന്നരവയസ്സുകാരനു നേരെ അങ്കണവാടി ആയയുടെ അതിക്രമം. ആയ അടിച്ചും നുള്ളിയും കുട്ടിയെ പരിക്കേല്‍പ്പിച്ചതായി കാട്ടി രക്ഷിതാക്കള്‍ പൊഴിയൂര്‍ പൊലീസില്‍ പരാതി നല്‍കി. രക്ഷിതാക്കളുടെ പരാതിയില്‍ അങ്കണവാടി ആയ സിന്ധുവിന്റെപേരില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്തു. കുട്ടിയെ കൂട്ടാന്‍ അമ്മ അങ്കണവാടിയില്‍ എത്തിയപ്പോള്‍ കുട്ടി കരഞ്ഞ് അവശനിലയിലായിരുന്നു. കാര്യം തിരക്കിയപ്പോള്‍ കുട്ടിക്ക് ജലദോഷം ഉണ്ടെന്നും അതിനാല്‍ ആണ് കുട്ടി കരയുന്നത് എന്നും ആയ സിന്ധു പറഞ്ഞു. വീട്ടില്‍ എത്തി കുട്ടിയുടെ വസ്ത്രം മാറുന്ന സമയം അണ് കാലുകളില്‍ ഉള്‍പ്പടെ അടിയും നുള്ളും കൊണ്ടുണ്ടായ പാടുകള്‍ കാണുന്നത്. ഇതോടെ രക്ഷിതാക്കള്‍ വിവരം തിരക്കിയപ്പോള്‍ ആണ് കുട്ടി ആയയുടെ ക്രൂരത പറയുന്നത്. ഇതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Read also: യുവതിക്ക് നേരെ അജ്ഞാതന്റെ ആസിഡ് ആക്രമണം; നാലു വയസായ മകനും പരുക്ക്

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!