കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരനെ പിരിച്ചുവിട്ടു; അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ


കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തില്‍ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരനെ പിരിച്ചുവിട്ടു. കൂടാതെ സംഭവത്തില്‍ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ചു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.

Read also: സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; യുവതിയുടെ പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മെഡിക്കല്‍ കോളേജിലെ ഗ്രേഡ് 1 അറ്റന്‍ഡര്‍ ആയ വടകര സ്വദേശി ശശീന്ദ്രനെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഇയാളെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ പ്രധാന ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് ലൈംഗികാതിക്രമം ഉണ്ടായത്. സര്‍ജിക്കല്‍ ഐസിയുവില്‍ യുവതിയെ എത്തിച്ച ശേഷം മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചു കഴിഞ്ഞ് മടങ്ങിയെത്തി പീഡിപ്പിക്കുകയായിരുന്നു.
Read also: ഗുജറാത്തിലെ വല്‍സാദിലുള്ള ഫാക്ടറിയില്‍ വന്‍ തീപിടിത്തം
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷിച്ച് നടപടി സ്വീകരിച്ചത്.

