ഓമശ്ശേരി പഞ്ചായത്ത് കാല്‍നട പ്രചരണജാഥ നടത്തി


ഓമശ്ശേരി : കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ഏപ്രില്‍ 5 ന് സംയുക്ത പ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം കര്‍ഷകതൊഴിലാളി നേതൃത്തത്തില്‍ ഓമശ്ശേരി പഞ്ചായത്ത് കാല്‍ നട പ്രചരണജാഥ നടത്തി. കൂടത്തായില്‍ കെ വി ഷാജി ഉത്ഘാടനം ചെയ്തു. എം ശ്രീധരന്‍ അധ്യക്ഷനായി. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥ ലീഡര്‍ ടി ടി മനോജ് കുമാര്‍ പൈലറ്റ് കെ സി അതൃമാന്‍, വൈസ് ലീഡര്‍ കെ എസ് മനോജ് കുമാരന്‍, ടി മഹറൂഫ്, ഒ കെ സദാനന്ദന്‍, പി കെ രാമന്‍ കുട്ടി മാസ്റ്റര്‍,പി ജി റീന, കരീം, ബിന്ദു എം വി, ഡാലിയ മനോജ്, ലത്തീഫ്, ഭാസ്‌കരന്‍ കെ കെ എന്നിവര്‍ സംസാരിച്ചു. ഓമശ്ശേരിയില്‍ സമാപന സമ്മേളനം കെ കെ രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു. പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന കരീം കൂടത്തായിക്ക് യാത്രയയപ്പ് നല്‍കി.

Read also: അഴിയൂര്‍ ബ്രാഞ്ച് കനാല്‍ തുറന്നപ്പോള്‍ വന്‍ ചോര്‍ച്ച.; കനാൽ അടച്ചു; ഒഴിവായത് വന്‍ അപകടം


