പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു


കോഴിക്കോട്: പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് പുതിയ പുരയില്‍ മറിയം ഗാലിയ (27) യാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ജോലി ചെയ്യുന്ന സൈബർ പാർക്കിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് ദേശീയ പാത 66 ൽ മാമ്പുഴ പാലത്തിന് സമീപം വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലായിരുന്ന മറിയംഗാലിയ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചത്. സി.എ. അസീസിന്റെയും (കോയമോന്‍) പുതിയപുര (ഉസ്താദിന്റവിടെ) ആയിശബിയുടെയും മകളാണ്. ഭര്‍ത്താവ്: മനാഫ് (ദുബായ്), മകന്‍: അര്‍ഹാം.

Read also: ഓമശ്ശേരി പഞ്ചായത്ത് കാല്‍നട പ്രചരണജാഥ നടത്തി


