Naattuvaartha

News Portal Breaking News kerala, kozhikkode,

കള്ള് കുടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു; യുവതി അറസ്റ്റില്‍

തൃശ്ശൂര്‍: ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് ചേര്‍പ്പ് സ്വദേശിയായ അഞ്ജനയെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത യുവതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Read also: അഞ്ചാം ക്ലാസുകാരിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തു; പ്യൂണ്‍ അറസ്റ്റില്‍

തൃശൂര്‍ കുണ്ടോളിക്കടവ് കള്ളുഷാപ്പില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കള്ളുകുടിക്കുന്ന വീഡിയോ ആണ് യുവതി റീലായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതത്. ഇന്‍സ്റ്റഗ്രാമില്‍ റീച്ച് കുട്ടാനാണ് യുവതി ഇത് ചെയ്തതെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!