വിമാനത്താവളത്തില്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണമാരംഭിച്ചു


നെടുമ്പാശേരി: വിമാനത്താവളത്തില്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണമാരംഭിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ വ്യോമയാന വിഭാഗമാണ് അന്വേഷിക്കുന്നത്. പൈലറ്റിന്റെ വീഴ്ചയാണോ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമെന്നാണ് പരിശോധിക്കുന്നത്.

വ്യാഴാഴ്ച്ച ഉച്ചക്കായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം നടന്നിരുന്നത്. 3 കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. തീരസംരക്ഷണ സേനയുടെ ഡപ്യൂട്ടി കമാന്‍ഡറും മലയാളിയുമായ വിപിനായിരുന്നു പൈലറ്റ്.

മറ്റ് രണ്ടുപേര്‍ കമാണ്ടന്റ് സി.ഇ.ഒ കുനാല്‍, ടെക്നിക്കല്‍ സ്റ്റാഫ് സുനില്‍ ലോട്ല എന്നിവരാണ്. ഇവരില്‍ സുനില്‍ ലോട്‌ലക്ക് അപകടത്തില്‍ പരുക്കേറ്റിരുന്നു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Read Also: യൂത്ത് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പില്‍ കസ്റ്റഡിയില്‍

