Naattuvaartha

News Portal Breaking News kerala, kozhikkode,

കളഞ്ഞു കിട്ടിയ പേഴ്സും മൊബൈല്‍ ഫോണും നാദാപുരം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു; മാതൃകയായി യുവാക്കള്‍

നാദാപുരം : കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സും മൊബൈല്‍ ഫോണും തിരിച്ചു നല്‍കി യുവാക്കള്‍ മാതൃകയായി. വെള്ളൂര്‍ സ്വദേശികളായ സാദിഖ് പുനത്തില്‍, ആഷിക്ക് കോമത്ത് കുനി എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി റോഡില്‍ നിന്ന് കിട്ടിയ വസ്തുക്കള്‍ നാദാപുരം പോലിസ് സ്റ്റേഷനില്‍ എത്തിച്ചത്. തുടര്‍ന്ന് ഉടമയെ കണ്ടെത്തുകയും എസ് ഐ സജീവന്റെ സാനിധ്യത്തില്‍ പേഴ്സ് കൈമാറുകയും ചെയ്തു. പേരോട് സ്വദേശിയായ ചെബ്രാന്‍കണ്ടി മൊയ്തു എന്നയാളുടെതായിരുന്നു നഷ്ടപ്പെട്ട പേഴ്സും മൊബൈല്‍ ഫോണും.

Read also: അഴിയൂരിലെ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള ഭൂമിയില്‍ വന്‍ തീ പിടുത്തം


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!