അഞ്ച് ലിറ്റര്‍ ചാരായവുമായി വില്‍പ്പനക്കാരനെ താമരശ്ശേരി എക്സൈസ് അറസ്റ്റ് ചെയ്തു


താമരശ്ശേരി: അഞ്ച് ലിറ്റര്‍ ചാരായവുമായി വില്‍പ്പനക്കാരനെ താമരശ്ശേരി എക്സൈസ് അറസ്റ്റ് ചെയ്തു. കട്ടിപ്പാറ ചമല്‍ കാരപ്പറ്റ പുറായില്‍ മനോജ് (46) ആണ് പിടിയിലായത്. കോഴിക്കോട് ഐ ബി പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചാരായം പിടികൂടിയത്.

ചമല്‍ എട്ടേക്ര ഭാഗത്തുവെച്ചാണ് പ്രതി പിടിയിലായത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. പ്രിവന്റീവ് ഓഫീസ്സര്‍ ഇ എ സുരേഷ് ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റസൂണ്‍ കുമാര്‍, ബിനീഷ് കുമാര്‍, ഡ്രൈവര്‍ രാജന്‍ എന്നിവരടങ്ങിയ സംഘമാണ് ചാരായം പിടികൂടിയത്.

Read Also: വിമാനത്താവളത്തില്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണമാരംഭിച്ചു

