അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം തുടര്‍ന്ന് രാഹുല്‍ ഗാന്ധി


അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം തുടര്‍ന്ന് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ അദാനിക്ക് അനാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്നും എല്‍ഐസി, എസ്ബിഐ, ഇപിഎഫ്ഒ എന്നിവയുടെ മൂലധനം അദാനിയുടെ കമ്പനികളില്‍ നിക്ഷേപിക്കുകയാണെന്നും പ്രധാനമന്ത്രി എന്തിനാണ് ഇത്ര ഭയക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

‘എല്‍ഐസിയുടെ മൂലധനം അദാനിക്ക്!, എസ്ബിഐയുടെ മൂലധനം അദാനിയിലേക്ക്!, ഇപിഎഫ്ഒയുടെ മൂലധനവും അദാനിക്ക്! ‘മോദാനി’ വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ റിട്ടയര്‍മെന്റ് പണം അദാനിയുടെ കമ്പനികളില്‍ നിക്ഷേപിക്കുന്നത് എന്തിനാണ്? പ്രധാനമന്ത്രി, അന്വേഷണമില്ല, ഉത്തരമില്ല! എന്തിനാണ് ഇത്ര ഭയം?’ എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Read Also: പെണ്‍സുഹൃത്തിന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിക്ക് ഹോട്ടലിലെത്തിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

