അനുമോളുടെ കൊലപാതകം; ചോദ്യം ചെയ്യലില്‍ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി പ്രതിയായ ഭര്‍ത്താവ്


ഇടുക്കി: കാഞ്ചിയാറില്‍ അധ്യാപികയായിരുന്ന അനുമോളെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി പ്രതിയായ ഭര്‍ത്താവ് ബിജേഷ്. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് അനുമോളെ ബിജേഷ് കൊലപ്പെടുത്തിയത്. കൂടാതെ അനുമോളുടേത് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ കൈത്തണ്ട മുറിക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതി ബിജേഷ് ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മാര്‍ച്ച് 21 നാണ് കാഞ്ചിയാര്‍ സ്വദേശിയായ അനുമോളെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ദിവസം രാവിലെ ബിജേഷിനെ പേഴുംകണ്ടത്തെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വലിയ പൊലീസ് സുരക്ഷയിലാണ് പ്രതിയെ വീട്ടില്‍ എത്തിച്ചത്. വീടിനുള്ളില്‍ വെച്ച് കൃത്യം നടത്തിയ രീതി പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. കൃത്യം നടത്തുവാന്‍ ഉപയോഗിച്ച ഷാള്‍ നശിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.

Read also: പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശമയച്ചെന്ന് പരാതി; സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍


