Naattuvaartha

News Portal Breaking News kerala, kozhikkode,

2017 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയ എംഎല്‍എയ്ക്ക് പിഴ ശിക്ഷ വിധിച്ച് കോടതി

ഗുജറാത്ത്: 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയ എംഎല്‍എയ്ക്ക് പിഴ ശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ നവസാരിയിലെ കോടതിയാണ് കോണ്‍ഗ്രസ് എംഎല്‍എ അനന്ത് പട്ടേലിന് ശിക്ഷ വിധിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ ചേംബറില്‍ കയറി നരേന്ദ്ര മോദിയുടെ ഛായാചിത്രം വലിച്ചുകീറി എന്നാണ് ആരോപണം.

കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷയായി 99 രൂപ പിഴയടക്കണമെന്നാണ് ഉത്തരവിട്ടത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി.എ ധദാലിന്റെ ബെഞ്ചാണ് വന്‍സ്ഡ സീറ്റില്‍ നിന്നുള്ള എംഎല്‍എ അനന്ത് പട്ടേലിനെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 447-ാം വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

പിഴയടച്ചില്ലെങ്കില്‍ ഏഴുദിവസം തടവ് അനുഭവിക്കണം. പട്ടേലിനും യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളുള്‍പ്പെടെ മറ്റ് 6 പേര്‍ക്കുമെതിരെ ഐപിസി സെക്ഷന്‍ 143, 353, 427, 447, 504 എന്നിവ പ്രകാരമാണ് ജലാല്‍പൂര്‍ പോലീസ് കേസെടുത്തിരുന്നത്.

Read Also: ഇരുപത്തിയൊന്ന് കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി; 4 കടകള്‍ സീല്‍ ചെയ്തു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!