പെണ്‍കുട്ടിയുമായി പ്രണയം; നഗ്‌നചിത്രം കൈക്കലാക്കി പ്രചരിപ്പിച്ചു; പ്രവാസി പിടിയില്‍


കൊല്ലം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ 22 കാരന്‍ പോലീസ് പിടിയില്‍. സംഭവത്തില്‍ പള്ളിത്തോട്ടം ഗലീലിയോ നഗര്‍ 16-ല്‍ എബിന്‍ പോളിനെയാണ് പോലീസ് പിടികൂടിയത്. എബിന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം പ്രചരിപ്പിച്ചതായിട്ടാണ് പരാതി. പ്രതിയെ പള്ളിത്തോട്ടം പോലീസാണ് അറസ്റ്റ് ചെയ്തത്.

Read also: ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച യുവതി അറസ്റ്റിൽ

വിദേശത്തായിരുന്ന എബിന്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് നഗ്‌നചിത്രങ്ങള്‍ കൈവശപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടി തന്നെയാണ്പോലീസീല്‍ പരാതി നല്‍കിയത്.

