ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച യുവതി അറസ്റ്റിൽ


കൊല്ലം: കടയ്ക്കലില്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും പെണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. അന്‍സിയ ബീവി എന്ന യുവതിയെയാണ് കൊട്ടരാക്കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പാങ്ങലുകാട്ടില്‍ ലേഡിസ് സ്റ്റോര്‍ നടത്തുകയാണ് അന്‍സിയ കടയുടെ മുമ്പില്‍ ആരെങ്കിലും വാഹനം നിര്‍ത്തിയാല്‍ ഇവര്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നത്രെ. ഒരാഴ്ചക്ക് മുമ്പ് പെണ്‍കുട്ടിയെ നടുറോഡിലിട്ട് അന്‍സിയ മര്‍ദിച്ചിരുന്നു. മര്‍ദിക്കുന്നത് മൊബൈലില്‍ പകര്‍ത്തിയെന്നാരോപിച്ച് ഓട്ടോ ഡ്രൈവറുടെ കൈ കമ്പിവടികൊണ്ട് തല്ലിയൊടിച്ചു. പെണ്‍കുട്ടിയെ മര്‍ദിച്ചതിന്റെ നേരത്തെ തന്നെ അന്‍സിയക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെ കൈ ഒടിഞ്ഞ ഓട്ടോ ഡ്രൈവര്‍ വിജിത്തും പരാതി നല്‍കുകയായിരുന്നു.

Read also: കൂരാച്ചുണ്ടില്‍ ശാരീരിക പീഡനത്തിനിരയായ റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി


