Naattuvaartha

News Portal Breaking News kerala, kozhikkode,

ഗതാഗതക്കുരുക്കിനിടെ താമരശ്ശേരി ടൗണിൽ പോലീസിൻ്റെ വാഹന പരിശോധന

താമരശ്ശേരി: ഗതാഗതക്കുരുക്കിനിടെ താമരശ്ശേരി ടൗണിൽ പോലീസിൻ്റെ വാഹന പരിശോധന. ദേശീയപാതയിൽ പഴയ ബസ് സ്റ്റാൻഡിനു മുൻവശത്താണ് വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തുന്നത്.

അവധി ആഘോഷത്തിന്റെ ഭാഗമായി രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്നതിനിടെയാണ് പരിശോധനയുടെ പേരിൽ വാഹനങ്ങൾ തടഞ്ഞിടുന്നത്. ഇതുകാരണം ടൗണിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പോലീസിനെ കണ്ട് പെട്ടെന്ന് വാഹനങ്ങൾ നിർത്തുന്നത് അപകടം ക്ഷണിച്ചുവരുത്തും. വാഹന പരിശോധന സംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവുകൾ ലംഘിച്ചാണ് പരിശോധന എന്നാണ് ആക്ഷേപം


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!