Naattuvaartha

News Portal Breaking News kerala, kozhikkode,

തെലുങ്ക് നടന്‍ ശരത് ബാബു ഗുരുതരാവസ്ഥയില്‍

ഹൈദരാബാദ്: തെലുങ്ക് നടന്‍ ശരത് ബാബു ഗുരുതരാവസ്ഥയില്‍. അണുബാധയെ തുടര്‍ന്ന് വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയ അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനം തകരാറിലായ അവസ്ഥയിലാണ്. മൂന്ന് ദിവസമായി വെന്റിലേറ്ററില്‍ തുടരുന്ന ശരത് ബാബുവിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായ ശരത് ബാബുവിനെ കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയത്. നിലവില്‍ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ശരത് ബാബു അഭിനയിച്ചിട്ടുണ്ട്. ഡെയ്‌സി,ശരപഞ്ജരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും പരിചിതനാണ് ശരത് ബാബു.

Read also:എഐ ക്യാമറ ഇടപാടില്‍ നടന്നത് വലിയ അഴിമതിയും കൊള്ളയും; പിന്നില്‍ കണ്ണൂരിലെ കറക്കുകമ്പനികള്‍; വി ഡി സതീശന്‍

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!