Naattuvaartha

News Portal Breaking News kerala, kozhikkode,

പിഞ്ചുകുഞ്ഞിനോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസ് പിടിയില്‍

കൊല്ലം: പിഞ്ചുകുഞ്ഞിനോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസ് പിടിയില്‍. തിരുമുല്ലവാരം ഓടപ്പുറം ടിസിആര്‍എ 22ല്‍ രാഹുല്‍ (22) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.

മുന്നര വയസ്സുള്ള കുട്ടിയുടെ വീട്ടുകാരുമായി സൗഹൃദത്തിലായിരുന്ന പ്രതി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടിയെ തിരികെ വീട്ടില്‍ എത്തിച്ചശേഷം പ്രതി കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാഹുലിനെ പിടികൂടിയത്.

കൊല്ലം വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ ഷെഫീക്ക്, എസ്‌ഐ വി അനീഷ്, സിപിഒ രമാഭായ്, ദീപുദാസ്, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്.

Read Also: ഇഞ്ചിയാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ യുവാവിന്റെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!