Naattuvaartha

News Portal Breaking News kerala, kozhikkode,

സ്ത്രീ ശരീരം അമൂല്യം, അത് മൂടി വയ്ക്കുന്നതാണ് നല്ലത് ; സല്‍മാന്‍ ഖാന്‍

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്. ഷൂട്ടിങ് സെറ്റുകളില്‍ കഴുത്തിറക്കം കൂടിയ വസ്ത്രം ധരിക്കരുതെന്ന് നടി പലിക് തിവാരിയോട് സല്‍മാന്‍ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. ആപ് കി അദാലത്ത് ഷോയില്‍ രജത് ശര്‍മയോട് സംസാരിക്കുക ആയിരുന്നു സല്‍മാന്‍. ഷര്‍ട്ട് അഴിച്ചുമാറ്റി സിനിമകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് എതിരെ ഇത്തരം നിലപാടെടുക്കുന്നത് ഇരട്ടത്താപ്പല്ലെ എന്നായിരുന്നു ചോദ്യം.

Read also:11 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് 40 കാരന്‍ അറസ്റ്റില്‍

‘നല്ല സിനിമകള്‍ കാണാന്‍ ജനങ്ങള്‍ കുടുംബത്തോടൊപ്പം എത്തും.ഇതില്‍ ഇരട്ടത്താപ്പൊന്നുമില്ല. സ്ത്രീ ശരീരം വളരെ അമൂല്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിനാല്‍ മൂടിവെക്കുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്; സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കി  സല്‍മാന്‍ ഖാന്‍.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!