Naattuvaartha

News Portal Breaking News kerala, kozhikkode,

അഴിയൂരില്‍ വിദേശമദ്യവുമായി തമിഴ്‌നാട് സ്വദേശി എക്‌സൈസ് പിടിയില്‍

വടകര: അഴിയൂരില്‍ വിദേശമദ്യവുമായി തമിഴ്‌നാട് സ്വദേശി എക്‌സൈസ് പിടിയില്‍. തമിഴ്‌നാട്ടിലെ മയിലാടും തുറൈ ജില്ലയിലെ ആനന്ദ് രാജാണ് (30) വടകര എക്‌സൈസ് സര്‍ക്കിളിന്റെ പിടിയിലായത്ത്. അഴിയൂര്‍ രജിസ്റ്റര്‍ ഓഫീസ് ഭാഗത്തായിരുന്നു സംഭവം. 10 ലിറ്റര്‍ വിദേശമദ്യം കൈവശം വെച്ചതായുള്ള കോഴിക്കോട് ഐ ബി യില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയിലേടുക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read also:പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനം; യുവാവ് പിടിയില്‍

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍ കെ പ്രെവെന്റ്റീവ് ഓഫീസര്‍ അബ്ദുള്‍ സമദ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷംസുദ്ദീന്‍,ഷിജിന്‍,ലിനീഷ് എന്നിവര്‍ പങ്കെടുത്തു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!