Naattuvaartha

News Portal Breaking News kerala, kozhikkode,

രാജ്യത്ത് മൂവായിരത്തിലധികം പുതിയ കൊവിഡ് രോഗികള്‍; 22 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 3,720 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 36,244 പേരാണ് കൊവിഡിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ ദിവസം കൊവിഡിനെ തുടര്‍ന്ന് 22 പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതോടെ കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 5,31,605 ആയി. ചൊവ്വാഴ്ച്ചത്തെ പ്രതിദിന നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആറ് ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. 4.49 കോടി പേര്‍ക്കാണ് ഇതിനകം ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 0.08 ശതമാനം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 98.73 പേര്‍ രോഗമുക്തി നേടിയതായും മന്ത്രാലയം വ്യക്തമാക്കി.ഇന്ത്യയില്‍ നല്‍കിയ കൊവിഡ് വാക്സിന്‍ ഡോസിന്റെ ആകെ എണ്ണം 220.66 കോടിയിലെത്തിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 4,43, 92,828 പേര്‍ ഇതുവരേയും രോഗമുക്തി നേടി.

Read also:ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണ്ണ നാണയം കവര്‍ന്നു; തിക്കോടി സ്വദേശിയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതം


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!