Naattuvaartha

News Portal Breaking News kerala, kozhikkode,

മലപ്പുറത്ത് തേങ്ങ തലയില്‍ വീണ് യുവാവിന് പരിക്ക്; സംഭവം കണ്ട് പേടിച്ച തെങ്ങുകയറ്റക്കാരന് താഴെ വീണ് പരിക്ക്

 

തിരൂരങ്ങാടി: മലപ്പുറത്ത് തേങ്ങ തലയില്‍ വീണ് ഗ്രാമപഞ്ചായത്ത് അംഗമായ യുവാവിന് പരിക്ക്. പടിക്കല്‍ പടിഞ്ഞാറെ പീടിയേക്കല്‍ സഫീറിനാണ് (25) പരിക്കേറ്റത്. മൂന്നിയൂര്‍ പഞ്ചായത്ത് 6-ാം വാര്‍ഡ് അംഗമാണ് സഫീര്‍. ഇന്നലെ രാവിലെ 7.30 ന് ആണ് സംഭവം.

Read also:പരീക്ഷാ നടത്തിപ്പിനെ വിമര്‍ശിച്ചു; അധ്യാപകന് പരസ്യശാസന

സഫീറിന്റെ തലയില്‍ തേങ്ങ വീണത് കണ്ട് പേടിച്ച തേങ്ങയിടാന്‍ കയറിയ വെളിമുക്ക് പാലക്കല്‍ പാറായി കോഴിപറമ്പത്ത് നൗഷാദ്(38) തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സഫീര്‍ കോഴിക്കോട് സ്വകാര്യാശുപത്രിയിലും ചികിത്സയിലാണ്.

 

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!