Naattuvaartha

News Portal Breaking News kerala, kozhikkode,

എ ഐ ക്യാമറ ഇടപാടില്‍ നടന്നത് 100 കോടി രൂപയുടെ അഴിമതിയെന്ന് വി ഡി സതീശന്‍

കൊച്ചി: എ ഐ ക്യാമറ ഇടപാടില്‍ നടന്നത് 100 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 47 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വര്‍ക്കാണ് 57 കോടിക്കാണ് ട്രോയിസ് പ്രൊപ്പോസല്‍ വെച്ചത്. ഒടുവില്‍ 151 കോടിയുടെ കരാറില്‍ എത്തി. അത്തരത്തില്‍ 100 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്ന് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.ക്യാമറയും അനുബന്ധ ഉപകരണങ്ങളും വാങ്ങിയതും മെയിന്റനന്‍സും അടക്കമുള്ള പ്രൊപ്പോസല്‍ ലഭിച്ചതും ട്രോയിസ് ഇന്‍ഫോ ടെക് കമ്പനിക്കാണ്. പ്രസാഡിയോയുടെ നിര്‍ബന്ധ പ്രകാരമാണ് ട്രോയിസിന് പ്രൊപ്പോസല്‍ ലഭിച്ചത്. പ്രസാഡിയോ ഉടമയും ട്രോയിസ് ഡയറക്ടറുമാണ് മുഴുവന്‍ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കിയിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Read also:സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്; മയക്കുമരുന്ന് ഭയന്ന് മകനെ സിനിമയില്‍ വിട്ടില്ലെന്ന് നടന്‍ ടിനി ടോം

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!