Naattuvaartha

News Portal Breaking News kerala, kozhikkode,

ബ്രിജ്ഭൂഷണെതിരെ ഗുരുതര ആരോപണങ്ങളുമായി ഗുസ്തി താരങ്ങള്‍

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണെതിരെ ഗുരുതര ആരോപണങ്ങളുമായി ഗുസ്തി താരങ്ങള്‍.
ശ്വാസം പരിശോധിക്കാനെന്ന വ്യാജേന സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും പന്ത്രണ്ടോളം തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും ഗുസ്തി താരങ്ങള്‍ ഡല്‍ഹി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു

Read also:ഓടുന്ന ബൈക്കില്‍ പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്ന് ചുംബിക്കുന്ന യുവതികള്‍; വീഡിയോ വൈറലായി

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഗുസ്തി താരങ്ങളുടെ സമരം രണ്ടാം ആഴ്ചയിലേക്ക് കടക്കുകയാണ്. പ്രതിഷേധം ശക്തമാണെങ്കിലും ബ്രിജ് ഭൂഷണെ ചോദ്യം ചെയ്യാന്‍ ഇതുവരെയും ഡല്‍ഹി പൊലീസ് തയ്യാറായിട്ടില്ല. പരാതിക്കാരുടെ മൊഴിമാത്രമെടുത്ത പൊലീസ് ബ്രിജ് ഭൂഷണെ ചോദ്യംചെയ്യുന്നതിന് മുന്നോടിയായി പ്രാഥമിക അന്വേഷണം നടക്കുന്നുവെന്ന് മാത്രമാണ് വ്യക്തമാക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!