ആലപ്പുഴയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു


ആലപ്പുഴ : ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ മാക്കേക്കവലയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബെക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. പള്ളിപ്പുറം സ്വദേശികളായ തൂവനത്തുവെളി ബിസ്മില്‍ ബാബു (26), വള്ളിക്കാട്ട് കോളനി പ്രണവ് (22 ) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പള്ളിപ്പുറം കൂവക്കാട്ട് ചിറ പ്രണവ് പ്രകാശ് (23) ഗുരുതര പരിക്കുകളോടെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read also: തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവ് പിടികൂടി; നാല് പേര്‍ പിടിയില്‍


