പ്രകൃതി വിരുദ്ധ പീഡനം; പ്രതിക്ക് 18 വർഷം തടവ്


കുന്നംകുളം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ ടാക്‌സി ഡ്രൈവറായ യുവാവിന് 18 വര്‍ഷം കഠിന തടവും 33,000 രൂപ പിഴയും. ചാവക്കാട് അഞ്ചങ്ങാടി വലിയ പുരയ്ക്കല്‍ വീട്ടില്‍ ഇസ്മായിലിനെയാണ് (39) കുന്നംകുളം ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്.

Read also:കാറിൽ ഓട്ടോ ഉരസിയത് ചോദ്യം ചെയ്തു; ആലുവയില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം

2019 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) കെ എസ് ബിനോയിയും സഹായികളായി അഭിഭാഷകരായ എം കെ അമൃതയും എം എം സഫ്‌നയും ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിവില്‍ പൊലീസ് ഓഫിസര്‍ ബൈജുവും പ്രവര്‍ത്തിച്ചു.

