മുസ്ലിം വിദ്യാർത്ഥിക്ക് നേരെ സദാചാര ആക്രമണം; നാല് ബജ്റംഗ്ദൾ പ്രവർത്തകർ പിടിയിൽ


കര്‍ണാടക: കര്‍ണാടകയിലെ ദക്ഷിണ കന്നഡയില്‍ മുസ്ലിം വിദ്യാര്‍ത്ഥിയ്ക്ക് നേരെ സദാചാര ആക്രമണം നടത്തിയ നാല് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിടിയില്‍. ഒലമോഗ്രു സ്വദേശി എസ് പ്രദീപ് (19), കേഡംബാടി സ്വദേശി ദിനേശ് ഗൗഡ (25), ഗുതുമനെ സ്വദേശി നിഷാന്ത് കുമാര്‍ (19), ആര്യാപ് സ്വദേശി പ്രജ്വല്‍ (23) എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ 18 വയസുകാരനായ മുഹമ്മദ് ഫാരിഷ് എന്ന വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്കേറ്റു. സഹപാഠിയായ ഹിന്ദു പെണ്‍കുട്ടിക്കൊപ്പം ജ്യൂസ് കുടിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥിയെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്ന് വിദ്യാര്‍ത്ഥി പറഞ്ഞെങ്കിലും പ്രതികള്‍ ആക്രമണം തുടര്‍ന്നു എന്ന് വിദ്യാര്‍ത്ഥി പറയുന്നു.

Read also:പ്രകൃതി വിരുദ്ധ പീഡനം; പ്രതിക്ക് 18 വർഷം തടവ്


