കാട്ടുപോത്തുകളെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ സംഭവം; ആറ് പേര്‍ പിടിയില്‍


മൂന്നാര്‍: കാട്ടുപോത്തുകളെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ സംഭവത്തില്‍ ആറുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മുരിക്കാശേരി തെക്കേ കൈതക്കല്‍ ഡിനില്‍ സെബാസ്ത്യന്‍ (34), കൂമ്പന്‍പാറ സ്വദേശി എംബി സലിം (45), ശെല്യാംപാറ സ്വദേശി സി എം മുനീര്‍ (33), കുണ്ടള സാന്‍ഡോസ് എസ്ടി കോളനി നിവാസികളായ പി ശിവന്‍ (26), കെ രഘു (26), എം കുമാര്‍ (26) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഒരാള്‍ ഒളിവിലാണ്.

Read also:കേരളത്തിൽ മേയ് 10 വരെ ഇടിയോടു കൂടിയ മഴക്കും കാറ്റിനും സാധ്യത

പ്രതികള്‍ സഞ്ചരിച്ചിരുന്നതും ഇറച്ചി കടത്താനുപയോഗിച്ചതുമായ ഒരു പിക്കപ്പ് വാന്‍, രണ്ട് കാറുകള്‍ എന്നിവ പിടിച്ചെടുത്തു. കഴിഞ്ഞ മാര്‍ച്ച് 17 ന് രാത്രിയില്‍ ചെണ്ടുവര എസ്റ്റേറ്റിലെ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ഫീല്‍ഡ് നമ്പര്‍ ഒന്‍പതില്‍ നിന്നാണ് 600 ലധികം കിലോ തൂക്കം വരുന്ന രണ്ടു കാട്ടുപോത്തുകളെ ഇവര്‍ വെടിവച്ചു കൊന്ന് ഇറച്ചി കടത്തിയത്. രാവിലെ കൊളുന്ത് എടുക്കാനെത്തിയ തൊഴിലാളികളാണ് കാട്ടുപോത്തുകളുടെ അവശിഷ്ടങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വിവരം വനം വകുപ്പിനെ അറിയിച്ചത്.

