തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവ് പിടികൂടി; നാല് പേര്‍ പിടിയില്‍


തിരുവനന്തപുരം: കണ്ണേറ്റു മുക്കില്‍ കാറില്‍ കടത്തിയ 100 കിലോ കഞ്ചാവ് പിടികൂടി. 46 ബോക്‌സുകളിലായി 95 കിലോക്ക് മുകളിലാണ് കഞ്ചാവ് ശേഖരമുണ്ടായിരുന്നത്. സംഭവത്തില്‍ നാലുപേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കരുമടം സ്വദേശി രതീഷ് , വിഷ്ണു, അഖില്‍, തിരുവല്ലം മേനിലം സ്വദേശി രതീഷ് എന്നിവരാണ് കസ്റ്റഡിലായത്. സ്വകാര്യ വാഹനം വാടകക്കെടുത്ത് ആന്ധ്രയില്‍ നിന്നുമാണ് കഞ്ചാവ് ശേഖരം എത്തിച്ചത്.

Read also:അമ്മയെ ബലാത്സംഗം ചെയ്‌ത കേസ് ; മകന് ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും


