7 വയസുള്ള കുട്ടിയോട് ലൈംഗികാതിക്രമം; പീഡന വിവരം പുറത്ത് പറഞ്ഞ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു; 2 പേര്‍ പിടിയില്‍


തൃശൂര്‍: 7 വയസുള്ള കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച കേസിലെ പ്രതിയേയും പീഡനം പുറത്ത് പറഞ്ഞെന്നാരോപിച്ച് മറ്റൊരു യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയായ യുവാവിനേയും പൊലീസ് പിടികൂടി. കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുന്നയൂര്‍ക്കുളം പാപ്പാളി കണ്ണോത്ത് വീട്ടില്‍ അനീഷി (30) നേയും യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ പാപ്പാളി താമി വീട്ടില്‍ ഷമീറി (28)നെയുമാണ് വടക്കേക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അമൃത് രംഗന്‍, എസ് ഐ. സെസില്‍ ക്രിസ്റ്റ്യന്‍രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

Read also:50 ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍

കുട്ടിയോട് അതിക്രമം കാണിച്ച അനീഷ് ഇക്കാര്യം പുറത്തു പറയരുതെന്ന് കുട്ടിയേയും പരിസരവാസികളായ ചിലരേയും ഭീഷണിപ്പെടുത്തിയിരുന്നു. ഇത് വകവക്കാതെ പീഡനകാര്യം പുറത്തു പറഞ്ഞെന്നാരോപിച്ചാണ് നാസര്‍ എന്നയാളെ അനീഷിന്റെ സുഹൃത്തായ ഷെമീര്‍ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.

