വടകര കീഴലില്‍ അപകടത്തില്‍പ്പെട്ട ഓട്ടോയില്‍ കുടുങ്ങിയ ഡ്രൈവര്‍ക്ക് രക്ഷകരായി ഫയര്‍ ഫോഴ്‌സ്


വടകര : കീഴല്‍ യു പി സ്‌കൂളിന് സമീപം നിയന്ത്രണം വിട്ട ഓട്ടോ റോഡ് സൈഡില്‍ മുറിച്ചിട്ട മരത്തടിയിലിടിച്ച് ഒട്ടോയില്‍ കുടുങ്ങി കിടന്ന ഡ്രൈവറെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. പൊന്‍മേരി പറമ്പില്‍ കുഞ്ഞിപ്പറമ്പത്ത് ശ്രീജിത്തിനെയാണ് വടകരയില്‍ നിന്ന് എത്തിയ ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ ശശി വി കെയുടെ നേതൃത്വത്തില്‍ എത്തിയ വടകര അഗ്‌നി രക്ഷാസേന റെസിപ്രോ സോ, ഹൈഡ്രോളിക്ക് കട്ടര്‍ എന്നിവ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ & റെസ്‌ക്യു ഓഫീസര്‍മാരായ പ്രജിത്ത് നാരായണന്‍, ആദര്‍ശ് വി കെ, അബ്ദുള്‍ സമദ്, വിപിന്‍ എം, ഹോം ഗാര്‍ഡ് രതീഷ് എന്നിവര്‍ പങ്കാളികളായി.

Read also: ബോട്ട് അപകടം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; പത്ത് ലക്ഷം രൂപ ധനസഹായം


