ചെങ്ങോട്ടുകാവില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ നടുവത്തൂര്‍ സ്വദേശി മരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ നടുവത്തൂര്‍ സ്വദേശി മരിച്ചു. നടുവത്തൂര്‍ പാലാത്തന്‍കണ്ടി സുരേന്ദ്രന്‍ (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ചെങ്ങോട്ടുകാവില്‍വെച്ച് സുരേന്ദ്രന്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. അച്ഛന്‍: പരേതനായ കുഞ്ഞിക്കൃഷ്ണന്‍ നായര്‍. അമ്മ: നാണിയമ്മ. ഭാര്യ: ലത. മകന്‍: സുബിന്‍രാജ്. സഹോദരങ്ങള്‍: സുകുമാരന്‍.

Read also: അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം എറണാകുളത്ത് പിടികൂടി; ബന്ധുക്കൾ വാഹനത്തിൽ


