ഓടുന്ന ബസിന്റെ വിന്‍ഡോ വഴി യുവതി അകത്തേക്ക് പ്രവേശിച്ചു; സ്ത്രീയുടെ സാഹസിക വീഡിയോ കാണാം


തിരക്കുള്ള ബസ്സിനകത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് .’ghaanta’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ എത്തിയത്. വീഡിയോ വൈറലായതോടെ സ്ത്രീയുടെ സാഹസിക പ്രവര്‍ത്തിയെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളും എത്തി.

Read also:ചെങ്ങോട്ടുകാവില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ നടുവത്തൂര്‍ സ്വദേശി മരിച്ചു

ഇത്തരത്തിലുള്ള സാഹസിക പ്രവര്‍ത്തിയിലൂടെ അപകടം ക്ഷണിച്ചു വരുത്തുകയാണെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. നിര്‍ത്തിയിട്ട സ്ഥലത്തു നിന്ന് പതുക്കെ നീങ്ങുന്ന ബസ്സിലേക്കു വിന്‍ഡോയിലൂടെ വലിഞ്ഞു കയറുകയാണ് യുവതി. ബസിന്റെ വശത്ത് കാല്‍വച്ച് ജനല്‍ കമ്പിയില്‍ പിടിച്ചാണ് യുവതി ബസിലേക്കു കയറുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടുകഴിഞ്ഞു.
View this post on Instagram

