ചാലപ്പുറം കടത്തനാട്ട് കളരി സംഘം വാര്‍ഷികാഘോഷം നടത്തി


നാദാപുരം : ചാലപ്പുറം കടത്തനാട്ട് കളരി സംഘത്തിന്റെ പതിനെട്ടാം വാര്‍ഷികാഘോഷവും കുട്ടികളുടെ കളരി പ്രദര്‍ശനവും കേരള ഫോക്ക് ലോര്‍ അക്കാദമി പ്രോഗ്രാം ഓഫീസര്‍ ലവ്‌ലിന്‍ ഉദ്ഘാടനം ചെയ്തു. ഏറാഞ്ചേരി ഇല്ലത്ത് തന്ത്രി ബ്രഹ്‌മശ്രീ ഡോക്ടര്‍ പ്രസാദ് നമ്പൂതിരിയും ബ്രഹ്‌മശ്രീ രാധാകൃഷ്ണ ഭട്ടും കളരിവിളക്ക് തെളിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ സീരിയല്‍ നടി അഞ്ജു അരവിന്ദ് മുഖ്യാതിഥി ആയിരുന്നു. ടി ജിമേഷ്, സുധാ സത്യന്‍, ഡോ. ടി കെ കൃഷ്ണ കുമാര്‍, എം പി നന്ദകുമാര്‍, കെ ഹേമചന്ദ്രന്‍ മാസ്റ്റര്‍. പ്രേമന്‍ ഗുരിക്കള്‍, കെ വി രാജന്‍, കെ കെ ബിജു, അനു പാട്യംസ് എന്നിവര്‍ സംസാരിച്ചു.

Read also:മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി; ഒരാള്‍ പിടിയില്‍


