കട്ടിപ്പാറയില്‍ നിന്ന് കാണാതായ ടാപ്പിംഗ് തൊഴിലാളിയെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി.


കട്ടിപ്പാറ: കാണാതായ ടാപ്പിംഗ് തൊഴിലാളിയെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ ചീടിക്കുഴി കോട്ടക്കുന്നുമ്മല്‍ കെ കെ ഗോപാലനെ (74) ആണ് വീടിന്റെ 150 മീറ്ററോളം അകലെയുള്ള പാറക്കെട്ടിനിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ന് ടാപ്പിംങിന്
എന്നും പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ ടാപ്പിങ്ങിന്റെ കത്തിയോ മൊബൈല്‍ ഫോണോ എടുത്തിയിരുന്നില്ല.

നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഡോഗ് സ്‌ക്വാഡും പോലീസും നാട്ടുകാരും ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഫ്യൂരഡാന്‍ കഴിച്ചാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും. ഭാര്യ: ദാക്ഷായണി. മക്കള്‍: അനില്‍കുമാര്‍, അജിത് കുമാര്‍. മരുമക്കള്‍: പ്രസീത, ഇന്ദു.

Read Also കട്ടിപ്പാറയിൽ ടാപ്പിംഗ് തൊഴിലാളിയായ വയോധികനെ കാൺമാനില്ല

