താനൂര്‍ അപകടം: ബോട്ടുടമയ്‌ക്കെതിരെ നരഹത്യയ്ക്ക് കേസ്; ഒളിവിലെന്ന് പൊലീസ്


മലപ്പുറം: താനൂര്‍ അപകടത്തില്‍ ബോട്ട് ഉടമയ്ക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. താനൂര്‍ സ്വദേശി നാസറിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബോട്ട് സര്‍വീസ് നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിന് ഫിറ്റ്നസ് സര്‍വീസ് ലഭിച്ച കാര്യത്തില്‍ അടക്കം പൊലീസ് പരിശോധന നടത്തും. അതേസമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ചികിത്സയില്‍ കഴിയുന്ന ഏഴ് പേരുടെ നില ഗുരുതരമാണ്. പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ പൂരപ്പുഴയിലാണ് അപകടമുണ്ടായ ഒട്ടുംപുറം തൂവല്‍ തീരം. ഒരു മാസം മുമ്പാണ് പ്രദേശത്ത് ബോട്ട് സര്‍വീസ് തുടങ്ങിയത്.

Read also:ഒരു കുടുംബത്തിലെ 14 പേർ ഉൾപ്പെടെ 22 മരണം, തിരച്ചിൽ തുടരുന്നു


