മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി; ഒരാള്‍ പിടിയില്‍


ഇടുക്കി: അടിമാലി സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാളെ അടിമാലി പൊലീസ് പിടികൂടി. അടിമാലി 200 ഏക്കര്‍ മരോട്ടിക്കുഴിയില്‍ ഫിലിപ്പ് തോമസ് (63) ആണ് പൊലീസിന്റെ പിടിയിലായത്. മൂന്നു ലക്ഷത്തിനടുത്ത് രൂപയാണ് രണ്ട് പ്രാവശ്യമായി ഇയാള്‍ തട്ടിപ്പിലൂടെ നേടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read also:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

അടിമാലി സര്‍വീസ് സഹകരണ ബാങ്കില്‍ എത്തിയ പ്രതി ആറര പവന്‍ ആഭരണം പണയപ്പെടുത്തി 2 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം പുറത്തേക്കിറങ്ങി ഇതിനിടെ സംശയം തോന്നിയ ബാങ്ക് ജീവനക്കാര്‍ ആഭരണങ്ങള്‍ പരിശോധിച്ചതോടെ മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. ഉടന്‍ ഇയാളെ തടഞ്ഞുനിര്‍ത്തിയശേഷം അടിമാലി പൊലീസില്‍ വിവരമറിയിച്ചു.

