വിവാഹ വാഗ്ദാനം നൽകി പീഡനം; സി.പി.ഐ നേതാവിനെതിരെ കേസ്


ആലങ്ങാട്: വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ സി.പി.ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ ആലങ്ങാട് ലോക്കല്‍ കമ്മിറ്റി അസി. സെക്രട്ടറി ഷാന്‍ജി അഗസ്റ്റി (ഷാജി – 47) നെതിരെയാണ് യുവതി ആലുവ (ആലങ്ങാട്) വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. നീറിക്കോട് മനേലി പൊക്കത്ത് വാടകക്ക് താമസിക്കുകയാണ് ഷാന്‍ജി അഗസ്റ്റി. യുവതിയുടെ കുടുംബ പ്രശ്‌നത്തില്‍ ഇടപെട്ടാണ് ഇവര്‍ തമ്മില്‍ അടുപ്പത്തിലായത്. അഞ്ചു വര്‍ഷത്തോളമായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിട്ട്.

Read also: ബോട്ട് ദുരന്തം; ഒരു കുടുംബത്തിലെ 11 പേര്‍ക്കായി ഒറ്റ ഖബര്‍

ആലങ്ങാട് കോട്ടപ്പുറം അക്വാസിറ്റി ഫ്‌ലാറ്റ്, അങ്കമാലിയിലെ ഒരു ഹോട്ടല്‍, ഇയാളുടെ വീട് തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചതായി യുവതി പൊലീസില്‍ മൊഴി നല്‍കി. പല തവണകളായി ഒരു ലക്ഷത്തോളം രൂപ യുവതിയില്‍നിന്ന് ഇയാള്‍ വാങ്ങിയതായും മൊഴി നല്‍കിയിട്ടുണ്ട്. നിരവധി തവണ യുവതിയെ ഷാന്‍ജി ശാരീരികമായി ഉപദ്രവിച്ചതായി പരാതിയില്‍ പറയുന്നു.

