NAATTUVAARTHA

NEWS PORTAL

ബോട്ട് അപകടം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; പത്ത് ലക്ഷം രൂപ ധനസഹായം

മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കും. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തീരുമാനം അറിയിച്ചത്. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read also: വിവാഹ വാഗ്ദാനം നൽകി പീഡനം; സി.പി.ഐ നേതാവിനെതിരെ കേസ്

ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10 പേരില്‍ രണ്ട് പേര്‍ ആശുപത്രി വിട്ടു. എട്ട് പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ കരുതല്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റവരെ പ്രവേശിപ്പിച്ചവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. അപകടത്തില്‍പെട്ട് 11 പേര്‍ മരിച്ച പരപ്പനങ്ങാടി കുന്നുമ്മല്‍ സെയ്തലവിയുടെ വീടും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സന്ദര്‍ശിച്ചു.

Read also:ബോട്ട് ദുരന്തം; ഒരു കുടുംബത്തിലെ 11 പേര്‍ക്കായി ഒറ്റ ഖബര്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!