Naattuvaartha

News Portal Breaking News kerala, kozhikkode,

ബോട്ട് ദുരന്തം; ഒരു കുടുംബത്തിലെ 11 പേര്‍ക്കായി ഒറ്റ ഖബര്‍

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ ഒരു കുടുംബത്തില്‍നിന്ന് മരിച്ച 11 പേരെ ഒരു ഖബറില്‍ അടക്കം ചെയ്യും. പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ കുടുംബത്തില്‍ മരിച്ചവരുടെ മൃതദേഹം ഖബറടക്കാന്‍ പുത്തന്‍ കടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് ഇത്തരത്തില്‍ ഖബര്‍ ഒരുങ്ങുന്നത്. പരപ്പനങ്ങാടി ആവിയില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷഫല (13), ഷംന (12), ഫിദ ദില്‍ന (7), സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു വീട്ടില്‍നിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജല്‍സിയ (45), ജരീര്‍ (12), ജന്ന (എട്ട്) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേര്‍.

Read also:കട്ടിപ്പാറയില്‍ നിന്ന് കാണാതായ ടാപ്പിംഗ് തൊഴിലാളിയെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി.

മരിച്ചവരില്‍ ഒമ്പതുപേര്‍ ഒരു വീട്ടിലും മൂന്നുപേര്‍ മറ്റൊരു വീട്ടിലുമാണ് താമസിച്ചിരുന്നത്. കുടുംബത്തിലെ 15 പേര്‍ ഒരുമിച്ചാണ് വിനോദയാത്രക്ക് പോയത്. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ചത്.

Read also:‘യാത്രാബോട്ടാക്കിയത് മത്സ്യബന്ധന ബോട്ട്’; രൂപമാറ്റം വരുത്തിയത് ലൈസന്‍സില്ലാത്ത യാര്‍ഡിലെന്നും ആരോപണം

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!