ഒരു കുടുംബത്തിലെ 14 പേർ ഉൾപ്പെടെ 22 മരണം, തിരച്ചിൽ തുടരുന്നു


താനൂർ: ബോട്ട് അപകടത്തിൽ 22 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിൽ 14 പേരും പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ കുടുംബത്തിലുള്ളവരാണ്. ഹസ്ന (18) പരപ്പനങ്ങാടി, സഫ്ന (7) പരപ്പനങ്ങാടി, സഹറ ഓട്ടുംപുറം, ഫാത്തിമ മിൻഹ (12) ഓലപ്പീടിക, സഹറ ഓട്ടുംപുറം, സിദ്ധിക്ക് (35) ഓലപ്പീടിക, സഫല ഷെറിൻ പരപ്പനങ്ങാടി, ജൽസിയ (40) പരപ്പനങ്ങാടി, റുഷ്ദ പരപ്പനങ്ങാടി, അഫ്ലഹ് (7) പട്ടിക്കാട്, ആദില ശെറി ചെട്ടിപ്പടി, അൻഷിദ് (10) പട്ടിക്കാട്, റസീന പരപ്പനങ്ങാടി, അയിഷാബി ചെട്ടിപ്പടി, ഫൈസാൻ (4) ഓലപ്പീടിക, അർഷാൻ ചെട്ടിപ്പടി, അദ്നാൻ ചെട്ടിപ്പടി, സബറുദ്ധീൻ (38) പരപ്പനങ്ങാടി, സീനത്ത് (45) ചെട്ടിപ്പടി, ഷംന (17) പുതിയ കടപ്പുറം, ഹാദി ഫാത്തിമ (7) മുണ്ടു പറമ്പ്, ജെറിർ (10) പരപ്പനങ്ങാടി എന്നിവരാണ് മരിച്ചത്.


