താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഉടമ നാസര്‍ കോഴിക്കോട്ട് പിടിയില്‍


കോഴിക്കോട്: താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തു നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഇയാളുടെ വാഹനം കൊച്ചിയില്‍ വെച്ച് കസ്റ്റഡിയിലെടുത്തിരുന്നു. പാലാരിവട്ടം പൊലീസാണ് വാഹനം പിടിച്ചെടുത്തത്. നാസറിന്റെ സഹോദരനും സുഹൃത്തുക്കളും കസ്റ്റഡിയിലെടുത്ത വാഹനത്തിലുണ്ടായിരുന്നു.

നാസറിന്റെ മൊബൈല്‍ ഫോണും ഇവരുടെ കയ്യിലായിരുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ഫോണ്‍ കൊച്ചിയിലേക്ക് കൊണ്ടുപോയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാസറിനെ കോഴിക്കോട്ട് വെച്ച് പിടികൂടാനായതെന്നാണ് സൂചന. സഹോദനും സംഘവും എറണാകുളത്ത് എത്തിയത് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനായിരുന്നു. ഇവര്‍ അഭിഭാഷകരുമായി ബന്ധപ്പെട്ടതിന്റെ തെളിവും പോലീസിന് ലഭിച്ചിരുന്നു. നാസറിനെ മലപ്പുറത്ത് എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്.

Read Also അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം എറണാകുളത്ത് പിടികൂടി; ബന്ധുക്കൾ വാഹനത്തിൽ

