Naattuvaartha

News Portal Breaking News kerala, kozhikkode,

ബോട്ട് അപകടത്തില്‍ 21 മരണം സ്ഥിരീകരിച്ചു, ഇനിയും കണ്ടെത്താനുള്ളത് നിരവധി പേരെ

താനൂര്‍: പരപ്പനങ്ങാടിക്ക് താനൂര്‍ ഓട്ടുമ്പ്രം തൂവല്‍ തീരത്ത് വിനോദ യാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 21 ആയി. മരിച്ചവരില്‍ താനൂര്‍ ഡി വൈ എസ് പി ഓഫീസിലെ സി പി ഒ പരപ്പനങ്ങാടി ചെറമംഗലം സ്വദേശി സഫറുദ്ദീന്‍(35) ഉള്‍പ്പെടും. മരിച്ചത് കൂടുതലും കുട്ടികളാണ്. ഏതാനും സ്ത്രീകളുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്. 25 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ അന്‍പതിലേറെ ആളുകളെ കയറ്റിയെന്നാണ് വിവരം.

ഹസ്‌ന(18) പരപ്പനങ്ങാടി, സഹോദരി സഫ്‌ന(07), ഫാത്തിമ മിന്ഹ (12), അഫ്‌ലാഹ് (07) പെരിന്തല്‍മണ്ണ പട്ടിക്കാട്, കാട്ടില്‍ പീടിയാക്കല്‍ ഓലപീടിക സിദ്ധീഖ് (41), മകന്‍ ഫൈസാന്‍(4), ജല്‍സിമിയ ജാബിര്‍ കുന്നുമ്മല്‍ ആവയില്‍ ബീച്ച് (40), റസീന കുന്നുമ്മല്‍ ആവയില്‍ ബീച്ച്, അന്‍ഷിദ് പെരിന്തല്‍മണ്ണ പട്ടിക്കാട് എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടും.

Read Also മരണം പതിനാറ്, പരപ്പനങ്ങാടി ബോട്ട് അപകടത്തില്‍ കൂടുതല്‍ മരണം സ്ഥിരീകരിച്ചു, കൂടുതല്‍ പേര്‍ മുങ്ങിപ്പോയതായി സംശയം

R


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!