NAATTUVAARTHA

NEWS PORTAL

വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം; ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉള്ളിടത്താണ് ആക്രമണം നടന്നത്. ഒരു കാരണവശാലും ആവര്‍ത്തിക്കാന്‍ പാടില്ലാത്ത സംഭവമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമം തടയാന്‍ നിയമം നിലവില്‍ ഉണ്ട്. കൂടുതല്‍ ശക്തമാക്കി ഓര്‍ഡിനന്‍സായി ഇറക്കും. സുരക്ഷ ക്രമീകരണങ്ങള്‍ക്കിടയിലും ഇത്തരം സംഭവം ഉണ്ടായി എന്നത് ഞെട്ടിക്കുന്നതാണ്’ എന്നും ആരോഗ്യമന്ത്രി കൂട്ടിചേര്‍ത്തു.

Read also:ചേമഞ്ചേരിയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ച നിലയില്‍

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൊല്ലം ജില്ലാ പോലീസ് മേധാവി ഏഴ് ദിവസത്തിനകം അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.

Read also:വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം ; പ്രതി അധ്യാപകന്‍; ലഹരിക്കേസില്‍ സസ്‌പെന്‍ഷനിലെന്ന് പൊലീസ്

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!