ക്ലാസില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തു; അധ്യാപകന് നേരെ വിദ്യാര്‍ത്ഥിനിയുടെ കുരുമുളക് സ്‌പ്രേ പ്രയോഗം; വീഡിയോ കാണാം


അമേരിക്കയിലെ ടെന്നസിയില്‍ മൊബൈല്‍ ഫോണ്‍ കൈവശം വെച്ച വിദ്യാര്‍ത്ഥിനിയില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തതിന് രോഷാകുലയായ പെണ്‍കുട്ടി അധ്യാപകന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിരിക്കുന്നത്.

Read also:വൈത്തിരിയില്‍ ഓടുന്ന കാറിന് തീപ്പിടിച്ചു; കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

മെയ് 5 -ന് ടെന്നസിയിലെ നാഷ്വില്ലെയ്ക്ക് സമീപമുള്ള അന്ത്യോക്ക് ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചപ്പോഴാണ് അധ്യാപകന്‍ അത് പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും വാങ്ങിയത്. ഇതില്‍ രോഷാകുലയായ വിദ്യാര്‍ത്ഥിനി തന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന കുരുമുളക് സ്‌പ്രേ എടുത്ത് അധ്യാപകനെ നേരെ പ്രയോഗിക്കുകയായിരുന്നു. തുടരെത്തുടരെ രണ്ടുതവണയാണ് വിദ്യാര്‍ത്ഥിനി ഇത്തരത്തില്‍ കുരുമുളക് സ്‌പ്രേ അധ്യാപകന് നേരെ പ്രയോഗിച്ചത്. ഈ സമയം ക്ലാസ് മുറിയില്‍ ഉണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികളില്‍ ആരോ ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയ വഴി പോസ്റ്റ് ചെയ്യുകയും ചെയ്തത്.
What’s going on with these kids??
She pepper sprayed her teacher for taking her phone… pic.twitter.com/vShD30Msum
— King Roy (@RoyIsThaTruth) May 7, 2023

